സ്റ്റോക്ക്ഹോം: സ്വീഡനിലെ ഫാഗര്സ്ത നഗരത്തിലെ ബ്രിനെല്‍ സ്കൂളില്‍ നടന്ന വാള് ആക്രമണത്തില്‍ 17 വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വേനലവധിക്ക് ശേഷം സ്കുൾതുറന്ന വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ആക്രമണം നടത്തിയ 18 വയസുകാരനായ മുന്‍ വിദ്യാര്‍ഥിയെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനും വധശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച സ്വീഡിഷ് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്സണും പ്രതിപക്ഷ നേതാവ് മഗ്ദലന ആന്‍ഡേഴ്സണും സ്കൂള്‍ സന്ദര്‍ശിച്ചു.